Skip to main content

ബീറ്റ് ഫോറെസ്റ് ഓഫീസർ :മാറ്റിവെച്ച കായിക ക്ഷമതാ  പരീക്ഷ 24, 25 തീയ്യതികളിൽ

     പബ്ലിക് സർവീസ് കമ്മിഷൻ ആഗസ്ത് മാസം നാല്  മുതൽ 10 വരെ  സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി ഗ്രൗണ്ടിൽ വെച്ച്  നടത്താൻ നിശ്ചയിച്ചിരുന്നതും പ്രതികൂല കാലാവസ്ഥ കാരണം  മാറ്റിവെച്ചതുമായ കോഴിക്കോട് ജില്ലയിലെ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നം.211/2025, 212/2025,213/2025, 214/2025, 250-257/2025) തസ്തികയുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും സെപ്തംബർ 24, 25 തീയ്യതികളിൽ  കോഴിക്കോട് പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു പി സ്കൂൾ,  പന്തീരാങ്കാവ് പി വി എസ് കോളേജ് ഓഫ് ആർട്‌സ് ആൻ്റ് സയൻസ് , പന്തീരാങ്കാവ് എച്ച് എസ് എസി നു സമീപം കോഴിക്കോട്   എന്നീ പരീക്ഷാ വേദികളിൽ വെച്ച് നടത്തുന്നതാണ്. ഉദ്യോഗർത്ഥികൾ 2026 ആഗസ്ത് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കായിക ക്ഷമതാ പരീക്ഷയ്ക്കായി അനുവദിച്ച ഹാൾ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം പുതുക്കിയ തീയതിയിൽ നിശ്ചിത പരീക്ഷാ വേദിയിൽ ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടതാണ്. ഇത് സംബന്ധിച്ച പ്രൊഫൈൽ മെസേജ് ഉദ്യോഗർത്ഥികൾക്ക് നൽകിയിട്ടുണ്ട്.
 

date