Post Category
ടെൻഡർ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ദ്രുത കർമ സേനയുടെ പ്രവർത്തനങ്ങൾക്ക് ഡ്രൈവർ ഉൾപ്പടെ 1500 സി സിയിൽ കുറയാത്ത സെഡാൻ / സെമി സെഡാൻ ടാക്സി കാർ വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. കവറിനു പുറത്ത് “സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ദ്രുത കർമ സേനയുടെ ആവശ്യത്തിലേക്കുള്ള കരാർ വാഹനത്തിനുള്ള ടെൻഡർ” എന്ന് രേഖപ്പെടുത്തണം. സെപ്റ്റംബർ 25 വൈകിട്ട് 4ന് ഹാജരാകുന്നവരുടെ സാന്നിധ്യത്തിൽ ടെൻഡറുകൾ തുറന്ന് പരിശോധിക്കും. അപേക്ഷ സെപ്റ്റംബർ 25 വൈകിട്ട് 3 മണി വരെ സ്വീകരിക്കും.
പി.എൻ.എക്സ്. 3838/2026
date
- Log in to post comments