*വാഴാനി ഡാം സെപ്റ്റംബര്‍ 22 ന് തുറക്കും: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം*
മുണ്ടകന്‍ കൃഷിക്കായി വാഴാനി ഡാമില്‍ നിന്നും കനാലിലൂടെയും ആവശ്യമെങ്കില്‍ പുഴയിലൂടെയും സെപ്റ്റംബര്‍ 22 മുതല്‍ നാല് ഘട്ടങ്ങളിലായി വെള്ളം തുറന്നുവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് ഉത്തരവിട്ടു. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയും രണ്ടാം ഘട്ടം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ നാല് വരെയും മൂന്നാം ഘട്ടം നവംബര്‍ 26 മുതല്‍ ഡിസംബര്‍ അഞ്ച് വരെയും, അവസാന ഘട്ടം ഡിസംബര്‍ 21 മുതല്‍ 31 വരെയുമാണ് ജലവിതരണം നടത്തുന്നത്.
ഡാം തുറക്കുന്നതിന്റെ ഭാഗമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യത്തില്‍ വടക്കാഞ്ചേരി, കേച്ചേരി, മുക്കോല പുഴകളിലും ഇറിഗേഷന്‍ കനാലുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയിലും കനാലിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. കൂടാതെ, പാടശേഖരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാനും പരിശോധനകള്‍ നടത്താനും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments