Post Category
തെങ്ങമം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ജനുവരി 19ന്
അടൂര്‍ തെങ്ങമം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19ന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടിയിരുന്ന തെങ്ങമം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥിതി മനസിലാക്കി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ വികസനഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് കെട്ടിനിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതോടെ ഹൈസ്‌കൂള്‍ വിഭാഗത്തിന് രണ്ട് നില കെട്ടിടമാകും. താഴത്തെ നിലയില്‍ അഞ്ചാം ക്ലാസും മുകളിലത്തെ നിലയില്‍ മറ്റ് രണ്ട് ക്ലാസുകളുമായിരിക്കും പ്രവര്‍ത്തിക്കും.
(പിഎന്‍പി 163/19)
date
- Log in to post comments