Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 19 ന്  രാവിലെ 11  ന് അധ്യാപക തസ്തികയിലേക്കും സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്കും അഭിമുഖം നടത്തുന്നു.അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖത്തിന് എം എ ചരിത്രം,സാമ്പത്തികശാസ്ത്രം ബിരുദദാരികള്‍ക്ക് പങ്കെടുക്കാം.രണ്ടു ഒഴിവുകളിലേക്കാണ്  അഭിമുഖം നടത്തുന്നത്.10000 രൂപയാണ് ശമ്പളം. ഒരു ഒഴിവുള്ള സെയില്‍സ് ഓഫീസര്‍ തസ്തികയില്‍ പ്ലസ്ടു വിദ്യഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.ശമ്പളം 12000-15000 വരെയാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ  ദിവസം  കളക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി ,ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം 250 രൂപ അടച്ചു വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത്     അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9207155700, 04994 297470 

date