Skip to main content

ഭരണസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം

കോഴിക്കോട്  ബേപ്പൂര്‍ നടുവട്ടത്തുളള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ക്ക്      രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.   ഈ മാസം 22, 23 തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍  ഈ മാസം 22 ന് രാവിലെ പത്തിനകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 15 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര   പരിശീലന കേന്ദ്രത്തില്‍ എത്തി പേര് രജിസ്റ്റര്‍    ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579 

date