Post Category
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
1991 ലെ കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 അദ്ധ്യയന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ്, സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 8,9,10 ക്ലാസ്സുകളില്‍ പഠിച്ച് വാര്‍ഷിക പരീക്ഷയില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8. അപേക്ഷാഫോം ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments