Skip to main content

ഭൂമി വില്‍ക്കാന്‍ അവസരം

തൃശൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നതിന്‌ ഭൂമി വില്‍ക്കാന്‍ തയ്യാറുളള ഭൂഉടമകളില്‍ നിന്നു നേരിട്ട്‌ അപേക്ഷ ക്ഷണിച്ചു. ടി ആര്‍ ഡി എം ജില്ലാ ചെയര്‍മാനായ ജില്ലാ കളക്‌ടര്‍ മുഖേനയാണ്‌ ഭൂമി വാങ്ങുന്നത്‌. കൃഷി യോഗ്യവും വാസയോഗ്യവും വാഹന സൗകര്യവും വഴി, വൈദ്യുതി ലഭ്യത, കുടിവെളള ലഭ്യത എന്നിവയുളളതുമായ ഭൂമിയാണ്‌ അഭികാമ്യം. താല്‍പര്യമുളളവര്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമയ്‌ക്ക്‌ അപേക്‌ഷ നല്‍കണം. കുറഞ്ഞത്‌ ഒരേക്കര്‍ വരെ ഭൂമിയുളളവരുടെ സമ്മതപത്രം സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. വസ്‌തു ആധാരത്തിന്റെ പകര്‍പ്പ്‌, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്‌, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, നോണ്‍ അറ്റാച്ച്‌മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്‌, ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡറില്‍ നിന്നുളള ലീഗല്‍ സ്‌ക്രൂട്ടിണി സര്‍ട്ടിഫിക്കറ്റ്‌, ഒരു സെന്റിന്‌ പ്രതീക്ഷിക്കുന്ന തുക, മൊത്ത വസ്‌തുവിന്‌ പ്രതീക്ഷിക്കുന്ന തുക എന്നിവയോടൊപ്പം വസ്‌തു വില്‍പനയ്‌ക്ക്‌ തയ്യാറാണെന്ന്‌ കാണിക്കുന്ന സമ്മതപത്രം നല്‍കണം. അപേക്ഷ പരിഗണിക്കുന്നതിനും ഭൂമി തെരഞ്ഞെടുക്കുന്നതിനും നിരസിക്കുന്നതിനുമുളള അധികാരം ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയിലുളള സ്‌ക്രൂട്ടിണി കമ്മിറ്റിയായിരിക്കും. വിശദവിവരങ്ങള്‍ ജില്ലാ കളക്‌ടറേറ്റ്‌, ചാലക്കുടി പട്ടികവര്‍ഗ്ഗ വികസന കാര്യാലയം എന്നിവിടങ്ങളില്‍ നിന്ന്‌ ലഭിക്കും.

date