Skip to main content

പഠനമുറി പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു*

പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന 'പഠനമുറി' പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കാണ് അവസരം. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും, 1000 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുള്ളവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ മുൻപ് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.

താത്പര്യമുള്ളവർ ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19 ആണ്. ഫോൺ-  0487-2360381.

date