Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

വാദം കേള്‍ക്കല്‍ മാറ്റിവച്ചു

കണ്ണൂര്‍ കലക്ടറേറ്റില്‍ സപ്തംബര്‍ 25, 28 തീയ്യതികളില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ നടപടി യഥാക്രമം 27, 30 തീയതികളിലേക്ക് മാറ്റി.

കുടിവെള്ള വിതരണം തടസ്സപ്പെടും

കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ സോണ്‍ കാപ്പാട് ടാങ്കിന്റെ പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സപ്തംബര്‍ 26 മുതല്‍ 29 വരെ കാപ്പാട്, തിലാനൂര്‍, വെള്ളപ്പാറ, മുട്ടോളംപാറ, ആറ്റടപ്പ, പെരിങ്ങളായി, സോമേശ്വരി അമ്പലം, ഒറയില്‍, സി പി സ്റ്റോര്‍ മറ്റ് അനുബന്ധ മേഖലകളിലും കുടിവെള്ള വിതരണം തടസ്സപ്പെടും.

നിധി ആപ്‌കെ നികട് - ജില്ല വ്യാപന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 'നിധി ആപ്‌കെ നികട് - ജില്ല വ്യാപന പദ്ധതി'   സപ്തംബര്‍ 28 ന് രാവിലെ 9.30 മുതല്‍ വളപട്ടണം താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍  നടത്തും. ഇപിഎഫ്/ ഇഎസ്‌ഐ അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇ പി എസ് പെന്‍ഷണര്‍മാര്‍ക്കും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും ഒരേ സമയം വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനും വേണ്ടിയുള്ള വിപുലമായ പങ്കാളിത്ത ബോധവല്‍ക്കരണ പരിപാടിയാണ് ഇത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2712355.

ക്യാമ്പ് ഫോളോവര്‍ നിയമനം

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ധോബി -1,  സ്വീപര്‍-1 വിഭാഗങ്ങളില്‍ ക്യാമ്പ്‌ഫോളോവര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് തികച്ചും താല്‍ക്കാലികമായി നിയമനം നടത്തുന്നു.  മുന്‍പരിചയം ഉള്ളവര്‍ സപ്തംബര്‍ 29 രാവിലെ 10.30 ന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പ സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സല്‍ തിരിച്ചറിയല്‍ രേഖ (വോട്ടര്‍ ഐ ഡി / ആധാര്‍), പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം നേരിട്ട് കൂടികാഴ്ചയ്ക്ക് എത്തിച്ചേരണം.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇനി പോസ്റ്റുമാന്‍ വഴി സമര്‍പ്പിക്കാം

ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലൂടെ ( പി. പി. ബി ) ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലൂടെയും ഇപിഎഫ് പെന്‍ഷന്‍ക്കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സൗജന്യമായി സമര്‍പ്പിക്കാന്‍ അവസരം.
പെന്‍ഷന്‍കാര്‍ക്ക് അവരുടെ പി.പി.ഒ നമ്പര്‍, ആധാര്‍, ബാങ്ക് അക്കൌണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം  അതതു പ്രദേശത്തെ പോസ്റ്റുമാനെ/ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച്  വിരലടയാളം രേഖപെടുത്തി മിനുറ്റുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. മൊബൈലില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം കഴിഞ്ഞാല്‍ 'വിജയിച്ചു' എന്ന സന്ദേശത്തോടൊപ്പം ലഭിക്കുന്ന പ്രമാണ്‍ ഐഡി വഴി https://jeevanpramaan.gov.in/ppouser/login. വെബ്‌സൈറ്റില്‍ നിന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. മൂന്നോ അതില്‍ കൂടുതലോ വര്‍ഷമായി പെന്‍ഷന്‍ നിലച്ച് പോയ/ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത പെന്‍ഷണര്‍മാര്‍ പി എഫ് ഓഫീസില്‍ നേരിട്ട് രേഖകളുമായി ഹാജരാകണം.  ഫോണ്‍: 0497 2700090.

ഇ.പി.എഫ് വേതന പരിധി ഉയര്‍ത്തി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പദ്ധതികള്‍ക്ക് കീഴിലുള്ള നിര്‍ബന്ധിത പരിരക്ഷയ്ക്കായുള്ള വേതന പരിധി, പ്രതിമാസം 15,000 ല്‍ നിന്ന് 25,000-രൂപയായി ഉയര്‍ത്തി.  വിജ്ഞാപന തീയതിയായ  സെപ്റ്റംബര്‍ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.പി.എഫ് ഓഫീസുമായി ബന്ധപ്പെടുക

date