Skip to main content

റിപബ്ലിക്‌ ദിനാഘോഷം വിപുലമായ ഒരുക്കങ്ങള്‍

റിപബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി 26 ന്‌ രാവിലെ 8 ന്‌ തേക്കിന്‍കാട്‌ മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ പതാക ഉയര്‍ത്തും. വിവിധ സേനാംഗങ്ങള്‍ അണിനിരക്കുന്ന പരേഡും വൈകീട്ട്‌ 3 ന്‌ വിദ്യാര്‍ത്ഥി റാലിയും നടക്കും. ആഘോഷനടത്തിപ്പിനെ കുറിച്ചാലോചിക്കുന്നതിനുളള യോഗം കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്‌ടര്‍ (എല്‍എ എന്‍എച്ച്‌) എ പി കിരണ്‍ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ നടത്തിപ്പിന്റെ വിവിധ ചുമതലകള്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക്‌ നിശ്ചയിച്ചു. ജില്ലാ ആംഡ്‌ റിസര്‍വ്‌ ഡെപ്യൂട്ടി കമാണ്ടന്റിന്റെ നേതൃത്വത്തിലാണ്‌ പരേഡ്‌ നടക്കുക. ജനുവരി 22, 23 തീയതികളില്‍ വൈകീട്ട്‌ 3 ന്‌ പരേഡിന്റെ റിഹേഴ്‌സല്‍ നടക്കും. ജനുവരി 24 ന്‌ രാവിലെ 7 ന്‌ ഫൈനല്‍ റിഹേഴ്‌സലുണ്ടാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ്‌ പരിപാടികള്‍ നടത്തുക. കേരള ആംഡ്‌ പോലീസ്‌, ആംഡ്‌ റിസര്‍വ്‌, എന്‍ സി സി, സ്‌കൗട്ട്‌ തുടങ്ങിയവ പരേഡില്‍ അണിനിരക്കും. പോലീസിന്റെ ബാന്റ്‌ വാദ്യത്തിനു പുറമേ സ്‌കൂള്‍ കുട്ടികളുടെ ബാന്റ്‌ വാദ്യവുമുണ്ടാകും. യോഗത്തില്‍ വിവിധ മേധാവികള്‍ പങ്കെടുത്തു. 

date