ചരിത്രനേട്ടം; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു
* 30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ നറുക്കെടുപ്പ് സെപ്റ്റംബർ 26ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയ്ക്ക് റെക്കോഡ് വില്പന. സെപ്തംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കേ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു.
ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റുകൾ). തൃശൂർ ജില്ല വില്പനയിൽ രണ്ടാം സ്ഥാനത്തും (10,62,000), തിരുവനന്തപുരം ജില്ല (8,64,100) മൂന്നാം സ്ഥാനത്തുമാണ് കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് വില്പന (2,71,400 ) നടന്നത്.
ജില്ലാ ലോട്ടറി ഓഫീസുകളും സബ്ഓഫീസുകളും മുഖേന അംഗീകൃത ഏജൻസികളും വില്പനക്കാരും വില്പന നടത്തിയ ടിക്കറ്റുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക.
ഉച്ചയ്ക്ക് 1.30ന് ഗോർഖി ഭവനിൽ നടക്കുന്ന നറുക്കെടുപ്പിന്റെ ഉദ്ഘാടനം ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും. പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിയ്ക്കും.
ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അധ്യക്ഷത വഹിക്കും. ഭാഗ്യക്കുറി നറുക്കെടുപ്പ് പരിശോധനാ സമിതി ചെയർപേഴ്‌സണും കാട്ടാക്കട എം.എൽ.എയുമായ എം ആർ ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, എന്നിവർ സംസാരിക്കും. ജോയിന്റ് ഡയറക്ടർ ഷാജു പി എ സ്വാഗതവും ജോയിന്റ് ഡയറക്ടർ അനിൽ കുമാർ കെ എസ് നന്ദിയും പറയും.
പി.എൻ.എക്‌സ്. 3972/2026
- Log in to post comments