Post Category
ഭരണഘടന സന്ദേശയാത്ര 19 ന് ജില്ലയില്‍
കേരള നിയമ സഭയുടെയും സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന ഭരണഘടനാ സന്ദേശയാത്രക്ക് തൃശ്ശൂരില്‍ ജനുവരി 19 വൈകീട്ട് 5 ന് നടുവിലാല്‍ ജംഗ്ഷനിലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നഗറില്‍ സ്വീകരണം നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത വിജയന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാഥിതിയായിരിക്കും. വാദ്യമേളം, പുലിക്കളി, ബൈക്ക് റാലി എന്നിവയുടെ അകമ്പടിയോടെ സ്വീകരിക്കും. ജനപ്രതിനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, തുല്യതാപഠിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments