Post Category
റിവൈവ് നവജീവനം ദ്വിദിന ശില്പശാലയ്ക്ക് തുടക്കം
പ്രാഥമിക തലത്തിൽ കുട്ടികളുടെ ഗണിതത്തിലെ പേടി മാറ്റാനും മലയാളത്തിലും ഇംഗ്ലീഷിലും നൈപുണ്യം നേടാനും ലക്ഷ്യമിട്ട് സർക്കാറിന്റെ നൂറു ദിന പരിപാടിയിൽ ആരംഭിച്ച റിവൈവ് -നവജീവനം പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി.15 ബി ആർ സികളിൽ നിന്നുള്ള 90 അദ്ധ്യാപകർക്കായി ഗണിതം, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരെ ഉൾപ്പെടുത്തി നടക്കുന്ന ജില്ലാതല ദ്വിദിന ശില്പശാല കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി .ഇന്ദിര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്റ്റ് കോഓർഡിനേറ്റർ എം സി ഹാഷിം അധ്യക്ഷത വഹിച്ചു .ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി മുഖ്യാതിഥിയായി. ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എസ് കെ ജയദേവൻ, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ സിദ്ദിഖ് കൂടത്തിൽ, സി വി എ ജലീൽ, പി ബഷീർ, ടി വിഷാജി , ആർ രാജീവ്, എം ഹബീബ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments