Skip to main content

ജില്ലാതല അറിയിപ്പുകൾ

ജി.ഡി. മാസ്റ്റർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജി.ഡി. മാസ്റ്ററുടെ പേരിൽ പയ്യന്നൂർ വേമ്പു സ്‌മാരക വായനശാല ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷം മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വെച്ച ലൈബ്രറിക്കാണ് ഈ വർഷത്തെ പുരസ്‌കാരം. പതിനായിരം രൂപ മുഖവിലയുള്ള പുസ്‌തകങ്ങളും, പ്രശസ്‌തി പത്രവും ഫലകവുമാണ് പുരസ്കാരമായി നൽകുക. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ ഒക്ടോബർ 12 നകം  സമർപ്പിക്കണം. 
വിലാസം - സെക്രട്ടറി, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കാൽടെക്‌സിന് സമീപം, സിവിൽ സ്റ്റേഷൻ, കണ്ണൂർ -2.

തൽസമയ പ്രവേശനം

പേരാവൂർ ഗവ: ഐ.ടി.ഐ-യിൽ ഈ വർഷം ആരംഭിക്കുന്ന ഒരുവർഷത്തെ ഫൂഡ് ആൻ്റ് ബിവറേജസ് ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ മൂന്ന് വരെ തൽസമയ പ്രവേശനം നടത്തുന്നു. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത അല്ലെങ്കിൽ 10+2 സിസ്റ്റത്തിൽ 10 ജയിച്ചവർക്ക് നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 0490 2996650, 9495900520.

മസ്റ്ററിംഗ് തീയതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച് ഉത്തരവായ ഗുണഭോക്താക്കൾക്ക് ഇ-മാസ്റ്ററിംഗ് ചെയ്യേണ്ട സമയ പരിധി ഒക്ടോബർ 31 വരെ നീട്ടി. ഫോൺ: 0497 2705197

താലൂക്ക് വികസന സമിതി യോഗം

തലശ്ശേരി താലൂക്ക് വികസന സമിതിയുടെ  ഒക്ടോബറിലെ  യോഗം ഒക്ടോബർ മൂന്ന് ശനിയാഴ്ച രാവിലെ 10.30 ന് തലശ്ശേരി സബ് കളക്ടർ ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തും. 

 ഫിസിക്കൽ എഡുക്കേഷൻ ഇൻസ്ട്രക്ടർ

നടുവിൽ പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഫിസിക്കൽ എഡുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം  തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ആറ് രാവിലെ 10.30 ന് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് നേരിട്ടു ഹാജരാകണം. ഫോൺ: 0460 2251033

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കണ്ണൂർ/കാസർഗോഡ് ജില്ലയിൽ നിന്നും അംഗത്വം എടുത്ത് ഒരു വർഷം പൂർത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ  പ്രൊഫഷണൽ കോാഴ്‌സുകളിലേക്ക് പ്രവേശനം  നേടിയ മക്കൾക്കുള്ള വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 31 വരെ നീട്ടി. https://services.unorganisedwssb.org/index.php/home  വെബ്സൈറ്റിൽ ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷയോടൊപ്പം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരിയുടെ സാക്ഷ്യപത്രം സമർപ്പിക്കണം. ഫോൺ: 0497 2970272.

date