Skip to main content

ഗണിത-ഭാഷാ പോഷണം' ജില്ലാതല ശിൽപശാലയ്ക്ക് തുടക്കമായി*

'

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ എൽ.പി., യു.പി. ക്ലാസുകളിൽ അടിസ്ഥാന ഗണിതം, മലയാളം, ഇംഗ്ലീഷ് പഠനക്കളരികൾ സജ്ജമാക്കുന്ന 'ഗണിത-ഭാഷാ പോഷണം' പദ്ധതിയുടെ ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പ്  ദ്വിദിന ശിൽപശാലയ്ക്ക് തുടക്കമായി.  തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന ശിൽപശാല തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു .

സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ സാലിഹ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ശ്രീജ ഡി. മുഖ്യാതിഥിയായി.

സ്കൂൾ തലത്തിൽ പഠനക്കളരികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഓരോ ബി.ആർ.സി.യിൽ നിന്നും എൽ.പി., യു.പി. വിഭാഗങ്ങളിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയാധ്യാപകരായ 108 അധ്യാപകരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.

സമഗ്ര ശിക്ഷ കേരളം പ്രോഗ്രാം ഓഫീസർ ബൈജു ആന്റണി, പ്രോഗ്രാം ഓഫീസർമാരായ സജിത വി., അൻഫസ് വി. എസ്., മോഡൽ ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ബിന്ദു കെ. പി., തൃശ്ശൂർ യു.ആർ.സി. ബി.പി.സി. ജെയ്‌സൺ സി. പി. എന്നിവർ സംസാരിച്ചു.

 

date