Skip to main content

*പ്രശ്നോത്തരി; വിജയികളെ പ്രഖ്യാപിച്ചു*

ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല പ്രശ്നോത്തരി മത്സരത്തില്‍ എച്ച്.എസ് വിഭാഗത്തില്‍ തൊണ്ടർനാട് എം.ടി.ഡി.എം.എച്ച്.എസിലെ ജെ. ദിൽനാഥ്, ആർ.കെ അഭിനവ് എന്നിവര്‍ വിജയികളായി. ബത്തേരി അസംപ്ഷൻ എച്ച്.എസിലെ ആൻജോ സജി, ഹയാൻ ഫസൽ എന്നിര്‍ രണ്ടാം സ്ഥാനം നേടി. നടവയൽ സെൻ്റ് തോമസ് എച്ച്.എസ് കെ.എസ് ഹാദിയ നൗറിൻ, കെ.എസ് ശ്രീനന്ദന എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. യു.പി വിഭാഗത്തില്‍ സെന്റ്. ജോസഫ് യു.പി.എസ് കല്ലോടിയിലെ അനയ് കൃഷ്ണ‌ സി.എ, ജോയൽ ജോബി എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം. എൽ.എഫ്‌.യു.പി.സ്‌കൂൾ മാനന്തവാടിയിലെ ഗാഥാ കല്യാണി എം, എമിൽ എസ് മാത്യു എന്നിവര്‍ രണ്ടാം സ്ഥാനവും എസ്.കെ.എം.ജെ ഹയർസെക്കണ്ടറി സ്‌കൂളിലെ  ധൻഷിക കെ.എസ്, ഇവാന പി.കെ മൂന്നാം സ്ഥാനവും നേടി.

എസ്.കെ.എം.ജെ ഹയർസെക്കണ്ടറി സ്‌കൂളിൽ ഹെഡ്‌മാസ്റ്റർ എം.പി കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്തു. പി. ഗീത അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ. രാജൻ, ജോ.സെക്രട്ടറി സി.കെ ഷംസുദീൻ, സുരേഷ് ബാബു, കെ.എ അഷ്‌വിര്‍,
 കെ.സത്യൻ, സി ജയരാജൻ, പി. ആർ ഗിരിനാഥൻ എന്നിവർ നേതൃത്വം നൽകി.

date