Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ 13ന്

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന വ്‌ളാവെട്ടി മോഡൽ പ്രീസ്‌കൂളിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രീ പ്രൈമറി ടീച്ചറെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 12,500 രൂപയാണ് വേതനം. പി.പി.ടി.ടി.സി അല്ലെങ്കിൽ ടി.ടി.സിയാണ് യോഗ്യത.
 
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0472-2812557.

date