Skip to main content

തെങ്ങ് കയറ്റ തൊഴിലാളികളുടെ നിയമനം: കൂടിക്കാഴ്ച ഒക്ടോബർ 29 മുതൽ*

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നാളികേര വികസന പദ്ധതി 2026-27-ന്റെ ഭാഗമായി ചാവക്കാട്, നാട്ടിക, അയ്യന്തോൾ വിത്ത് വികസന യൂണിറ്റുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തെങ്ങ് കയറ്റ തൊഴിലാളികളെ (പരാഗണ തൊഴിലാളികൾ) നിയമിക്കുന്നു. തെങ്ങിൽ പരാഗണ ജോലികൾ ചെയ്യുന്നതിനും വിത്തുതേങ്ങകൾ വിളവെടുക്കുന്നതിനുമായി പരിചയസമ്പന്നരായ തൊഴിലാളികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

18-നും 59-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മുൻപ് ജോലിയിൽ നിന്നും നീക്കം ചെയ്തവരുടെയും ശിക്ഷാനടപടികൾക്ക് വിധേയരായവരുടെയും അപേക്ഷകൾ പരിഗണിക്കുന്നതല്ല. താല്പര്യമുള്ളവർ ജനനത്തീയതി തെളിയിക്കുന്ന രേഖ, ശാരീരികക്ഷമത തെളിയിക്കുന്ന സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 23-ന് വൈകീട്ട് അഞ്ചിനകം അതത് കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കണം.

ചാവക്കാട് വിത്ത് വികസന യൂണിറ്റിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 29-നും, നാട്ടിക കൃഷിഭവനിൽ 30-നും, അയ്യന്തോൾ കൃഷിഭവനിൽ 31-നും രാവിലെ 10.30-ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിത്ത് വികസന യൂണിറ്റുകളുമായോ 8943101841 എന്ന ഫോൺ നമ്പറിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

date