Post Category
അഴിമതി നിവാരണ പെട്ടി തുറന്നു
മലപ്പുറം കളക്ടറേറ്റില്‍ അഴിമതി നിവാരണ സമിതി സ്ഥാപിച്ചിട്ടുള്ള പരാതി പെട്ടി തുറന്നതില്‍ പരാതികളൊന്നും ലഭ്യമായില്ലെന്ന് ജില്ലാ കളക്ടറുടെ കാര്യാലയം അറിയിച്ചു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജ് പി. നാരായണകുട്ടി മേനോന്, ഹുസൂര്‍ ശിരസ്തദാര്‍ കെ. അബ്ദുല്‍ നാസര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരാതി പെട്ടി തുറന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതി സംബന്ധമായ പരാതികള്‍ കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം. ഈ പരാതിപ്പെട്ടി എല്ലാ മാസവും ആദ്യ പ്രവൃത്തി ദിനത്തില്‍ തുറന്ന് പരിശോധിക്കും.
date
- Log in to post comments