Skip to main content

ജോഷ്  ക്യാമ്പയിൻ: ജില്ലാതല ഉദ്ഘാടനം നടന്നു

 

ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് 'ടിബി മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായുള്ള 'ജോഷ്' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മലാപ്പറമ്പ് ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കുഴി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ മാളവിക മുഖ്യാതിഥിയായിരുന്നു. 

 ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്സൽ ചടങ്ങിൽ ക്ഷയരോഗ വിരുദ്ധ പ്രതിജ്ഞയ്ക്കും ജില്ലാ ടി.ബി. ഓഫീസർ ഡോ. ടി.എൽ. ദിൽമോൻ ടി. ബി. ബോധവത്കരണ ക്ലാസിനും നേതൃത്വം നൽകി. 

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ്, ടി.ബി. കേന്ദ്രം ജില്ലാ കോർഡിനേറ്റർ പി. കെ. മുഹമ്മദ് ശിഹാബ്, ടി.ബി. കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് മനോജ്കുമാർ, നിക്ഷയ് ഓപ്പറേറ്റർ പി.വി രതി ദേവി, ടി. ബി കേന്ദ്രം സൂപ്പർവൈസർമാരായ ഇ. ബിന്ദു, എൻ. പി. ശിൽപ, മുഹമ്മദ് അനസ്, ടി.ബി ഹെൽത്ത് വിസിറ്റർ അരുൺ ദേവ്  എന്നിവർ  സംസാരിച്ചു.
 
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

date