Skip to main content

സ്റ്റേജ് ക്യാരേജുകളുടെ കാലപരിധി: ഹിയറിംഗ് നടത്തി

 

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെ കാലപരിധി വർധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പ്്  ജോയിന്റ് സെക്രട്ടറി സിനി. കെ. ഷുക്കൂർ ഹിയറിംഗ് നടത്തി. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടന്ന ഹിയറിംഗിൽ പ്രൈവറ്റ് ബസ് ഉടമകളും സംഘടനാ നേതാക്കളും സംബന്ധിച്ചു.  കാര്യേജുകളുടെ കാലാവധി 15 വർഷത്തിൽനിന്നും 20 വർഷമായി വർധിപ്പിക്കുന്നത് സംബന്ധിച്ച  പരാതികളും നിർദേശങ്ങളും ചർച്ച ചെയ്തു. 

പി.എൻ.എക്സ്. 167/19 

date