Skip to main content

ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ  സംസ്ഥാനതല കൂടിയാലോചനാ യോഗം നടത്തി

ലൈംഗിക ചൂഷണം നേരിട്ട കുട്ടികളെ സംരക്ഷിക്കുന്ന ഹോമുകളിലെ സൂപ്രണ്ടുമാർ,  കൗൺസലർമാർ എന്നിവരുമായി സംസ്ഥാന  ബാലാവകാശ സംരക്ഷണ കമ്മിഷൻ കൂടിയാലോചനായോഗം നടത്തി. തിരുവനന്തപുരം കെ ടി ഡി സി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ നടന്ന സംസ്ഥാനതല പരിപാടി കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു. കമ്മിഷനംഗം ടി സി ജലജ മോൾ അധ്യക്ഷത വഹിച്ചു.  കമ്മിഷൻ അംഗം കെ കെ ഷാജു സ്വാഗതം പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ ബി മോഹൻ കുമാർ,  ഡോ എഫ് വിൽസൺ, പി ഷാജേഷ് ഭാസ്‌കർ, പബ്ലിക് റിലേഷൻസ് ഓഫീസർ എ. സി അഭിലാഷ് എന്നിവർ സംസാരിച്ചു.

വിവിധ വിഷയങ്ങളിൽ എസ് ജെ പി യു സംസ്ഥാന അഡീഷണൽ നോഡൽ ഓഫീറും പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലുമായ കെ.  മുഹമ്മദ് ഷാഫി, വനിതാ ശിശു വികസന വകുപ്പ് ഐ.സി പി എസ് പ്രോഗ്രാം മാനേജർ കെ. കൃഷ്ണമൂർത്തി, വി ആർ സി കോ -ഓർഡിനേറ്റർ പാർവതി മേനോൻ, നിർഭയ സെൽ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ശ്രീല മേനോൻ തുടങ്ങിയവർ സംസാരിച്ചു.

പി.എൻ.എക്‌സ്. 4249/2026

date