Skip to main content

ദാക്ഷായണി സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കും (വ്യക്തിഗതം) അഞ്ചോ അതിലധികമോ പട്ടികജാതി വിഭാഗത്തിലെ വനിതകൾ അംഗങ്ങളായിട്ടുള്ള സ്വയം സഹായ സംഘങ്ങൾക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ദാക്ഷായണി സ്വയം തൊഴിൽസ്വയം തൊഴിൽ പദ്ധതി പ്രകാരം വായ്പ തുകയുടെ എഴുപത്തഞ്ച് ശതമാനം സബ്സിഡി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വ്യക്തിഗത പദ്ധതിയിൽ അപേക്ഷിക്കുന്നവർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

ഗ്രൂപ്പ് സംരംഭത്തിലേക്ക് അപേക്ഷിക്കുന്നവർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന അഞ്ചോ അതിലധികമോ വനിതകൾ അംഗങ്ങൾ ആയിട്ടുള്ളതും ജില്ലാ രജിസ്ട്രാർ ഓഫീസിൽ /കുടുംബശ്രീയിൽ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ
ചെയ്തിട്ടുള്ളതുമായ സ്വയം സഹായ സംഘങ്ങളായിരിക്കണം.
ഇരുവിഭാഗത്തിന്റെയും വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. പ്രായപരിധി 21 മുതൽ 55 വയസ് വരെ. അവസാന തീയതി ഒക്ലോബർ 31. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ: 0484 2422256.

date