Post Category
പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു
പട്ടികജാതി വികസനവകുപ്പിന് കീഴിൽ ആലുവയിൽ ആൺകുട്ടികൾക്കായിപണി കഴിപ്പിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തന ഉദ്ഘാടനം മന്ത്രി കെ. എ. തുളസി ടീച്ചർ ഓൺലൈനായി നിർവഹിച്ചു. 60 കുട്ടികൾക്ക് പ്രവേശന സൗകര്യമുള്ള ഹോസ്റ്റലാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലുവ മുൻസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർപേഴ്സൺ ഫാസിൽ ഹുസൈൻ,
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എം മൂസ്സാക്കുട്ടി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലളിത ഗണേശൻ, കൗൺസിലർ സാനിയ തോമസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ്സ ജെ മങ്ങാട്ട്, വാഴക്കുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അരവിന്ദ് സന്തോഷ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments