Skip to main content

കോട്ടയം മെഡിക്കല്‍ കോളേജിനെ ലോക നിലവാരത്തിലാക്കും -ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ

 

മികച്ച ട്രോമ കെയര്‍  ഉള്‍പ്പെടെ നിരവധി ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള കോട്ടയം മെഡിക്കല്‍ കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിനുള്ള നീക്കത്തിലാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കാര്‍ഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ കാത്ത് ലാബ് അടക്കം നിര്‍മ്മാണം പൂര്‍ത്തീകരിച്ച 13 പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാ ട തം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവെയ്പ്പുകളാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ മികവിന് പുറകിലുള്ളതെന്ന് മനസ്സിലാക്കുന്നതായി മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരും അധ്യാപകരും ,മറ്റ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായി നടത്തുന്ന ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിനെ ലോക റാങ്കിങ്ങില്‍ എത്തിക്കാനാകും'.  മെഡിക്കല്‍ കോളേജിന് കൂടുതല്‍ മികവ് പുലര്‍ത്താനുതകുന്ന തരത്തിലുള്ള മേല്‍നോട്ടവും ഇടപെടലുകളുമാണ് ആശുപത്രി വികസന സമിതി  നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.

     ഹൗസ് സര്‍ജന്‍ ക്വാര്‍ട്ടേഴ്സ്, അത്യാഹിത വിഭാഗം രണ്ടാം ഘട്ടം, ടോയ് ലെറ്റ് കോംപ്ലക്‌സ്, സ്ത്രീകളുടെ മെഡിക്കല്‍ വാര്‍ഡ്  എന്നിവയുടെ ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും  മന്ത്രി  നിര്‍വ്വഹിച്ചു. ക്യാന്‍സര്‍ രജിസ്ട്രി പ്രകാശനം, ഗ്രീന്‍ പ്രോട്ടോക്കോള്‍ രേഖ കൈമാറ്റം എന്നിവയും  ചടങ്ങില്‍  നടന്നു.മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു 'സൂപ്രണ്ട് ടി. കെ ജയകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. റംല ബീവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ വി.എന്‍. വാസവന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മോഹന്‍ സി ചതുരച്ചിറ, മേരിക്കുട്ടി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി. വി മൈക്കിള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സമ്മ വേളാശ്ശേരില്‍, ഗവ. ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബീനാ  വി.ടി, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. പി. സവിത, എന്നിവര്‍ സംസാരിച്ചു. ഗവ. നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വത്സമ്മ ജോസഫ്, മെഡിക്കല്‍ കോളേജ് നേഴ്സിംഗ് ഓഫീസര്‍ പി. ജി ഇന്ദിര, ഡിസിഎച്ച് സൊസൈറ്റി പ്രസിഡന്റ് കെ.എന്‍ രവി എന്നിവര്‍ സന്നിഹിതരായിരുന്നു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. പി ജയകുമാര്‍ നന്ദിയും പറഞ്ഞു 

 

 

date