Skip to main content

മുലയൂട്ടല്‍ മുറി സജ്ജം; തൊട്ടില്‍ കൂടി വേണമെന്ന്      ആരോഗ്യ മന്ത്രി

       വിവിധ  സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കൈ കുഞ്ഞുങ്ങളുമായി കളക്ട്രേറ്റിലെത്തുന്ന അമ്മമാര്‍ക്കായി തുറന്ന  മുലയൂട്ടല്‍  കേന്ദ്രത്തില്‍ തൊട്ടില്‍ കുടി വേണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ. മുറിയുടെ വലുപ്പം കൂട്ടണമെന്നും വാഷ്‌ബേസിന്‍ കൂടി  ഒരുക്കണമെന്നും   മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മന്ത്രി നിര്‍ദേശിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കളക്ട്രേറ്റിന്റെ താഴത്തെ നിലയില്‍ മുന്‍വശത്തെ സ്റ്റെയര്‍ കേസിനു സമീപം ഒരുക്കിയിട്ടുള്ള  മുറിയില്‍ രണ്ട് പേര്‍ക്ക് ഇരുന്ന് മുലയൂട്ടുന്നതിനുള്ള സൗകര്യമാണുള്ളത്. എന്‍.ജി.ഒ യൂണിയന്‍ സംഭാവന നല്‍കിയ ഫാനും കുടിവെള്ളവും  ക്രമീകരിച്ചിട്ടുണ്ട്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി, ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, എ ഡി എം അലക്‌സ് ജോസഫ്, ഡെപ്യൂട്ടി ഡി എം ഒ മാരായ'  ഡോ. കെ.ആര്‍ രാജന്‍, ഡോ.അനിത കുമാരി,എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായി. 

date