Skip to main content

വടകര എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച് സെലക്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു; പരാതികൾ സമർപ്പിക്കാൻ നവംബർ 18 വരെ അവസരം 

 

2027-2029 വർഷങ്ങളിൽ വടകര എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച് മുഖേനയുണ്ടാവാൻ സാധ്യതയുള്ള വിവിധ തൊഴിൽ അവസരങ്ങളിൽ  പരിഗണിക്കുവാൻ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ താൽക്കാലിക സെലക്ട് ലിസ്റ്റുകൾ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഉദ്യോഗാർത്ഥികൾക്ക് വടകര ടൗൺ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിൽ  നേരിട്ട് ഹാജരായോ വെബ്സൈറ്റ് സന്ദർശിച്ചോ ലിസ്റ്റ് പരിശോധിക്കാം. 

ലിസ്റ്റ്  സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള പരാതി/അപ്പീൽ നവംബർ 18 നകം ഓഫീസിൽ നേരിട്ട് ഹാജരായോ ഓൺലൈനായോ സമർപ്പിക്കാം.

date