Post Category
ക്വിസ് ചിത്രരചന ഉപന്യാസ മത്സരം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇലക്ഷനും ഇലക്ഷന്‍ പ്രക്രിയകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ്, ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ നടത്തുന്നു. ജനുവരി 19 രാവിലെ 10ന് കോട്ടയം എം.റ്റി സെമിനാരി ഹൈസ്‌ക്കൂളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവുമായി എം.റ്റി. സെമിനാരി ഹൈസ്‌ക്കൂളില്‍ എത്തണം.
date
- Log in to post comments