Skip to main content

തേക്ക് തൈകള്‍ വില്‍പ്പനയ്ക്ക്

 

 

 കേരള വനം വകുപ്പിന്റെ കീഴിലുള്ള ചെട്ടികുളം ഫോറസ്റ്റ് സെന്‍ട്രല്‍ നഴ്‌സറിയില്‍ തേക്ക് തൈകള്‍ വില്‍പ്പനയ്ക്ക്. ശാസ്ത്രീയമായി പരിപാലിച്ച ഉയര്‍ന്ന നിലവാരമുള്ള റൂട്ട് ട്രെയിനര്‍ തേക്ക് തൈകളാണ് പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വില്‍പ്പനയ്ക്ക് ലഭ്യമായിട്ടുള്ളത്. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ നഴ്‌സറിയില്‍ നേരിട്ടെത്തി തൈകള്‍ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2742686, 8547601782, 9495667152, 9846288769.

date