Post Category
ഡിസൈനര്‍, കണ്ടന്റ് ഡെവലപ്പര്‍: അപേക്ഷ ക്ഷണിച്ചു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുള്ള സര്‍ക്കാരിന്റെ പ്രചാരണ പരിപാടികള്‍ക്കായുള്ള ആവിഷ്‌ക്കാരങ്ങള്‍ക്ക് ഡിസൈന്‍ വര്‍ക്കുകള്‍, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വിവരണങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിന് ഡിസൈനര്‍, കണ്ടന്റ് ഡെവലപ്പര്‍ എന്നിവരുടെ താത്കാലിക സേവനം ആവശ്യമുണ്ട്. ഈ മേഖലകളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജനുവരി 22നകം നേരിട്ടോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ അയക്കണം. ഫോണ്‍. 0483- 2734387.
date
- Log in to post comments