Skip to main content

സ്വയം തൊഴില്‍ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കുറ്റിപ്പുറം നിലമ്പൂര്‍ മിനി ടൗണ്‍ ഹാളില്‍   സ്വയം തൊഴില്‍ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. നിലമ്പൂര്‍ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.  
'സ്വയംതൊഴില്‍ ഒരു അവലോകനം' എന്ന വിഷയത്തില്‍ വണ്ടൂര്‍ ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രം ഫാക്കല്‍റ്റി കെ.ടി സാദിക്കലിയും സാമ്പത്തിക സാക്ഷരത എന്ന വിഷയത്തില്‍ ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍ പി. വിദ്യാവതിയും  ക്ലാസ്സെടുത്തു.  നിലമ്പൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.എം. ഹംസയുടെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ മലപ്പുറം സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.പി. അബ്ദുള്‍ സലീം, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ബി അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date