Post Category
സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എറണാകുളം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2027-2029 കാലയളവിലേക്കുള്ള താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഓഫീസിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in ലോ സെലക്ട് ലിസ്റ്റ് പരിശോധിക്കാം. പരാതികൾ നവംബർ 18 നകം വെബ്സൈറ്റിലെ അപ്പീൽ ബട്ടൺ മുഖേനയോ ഓഫീസിൽ നേരിട്ടെത്തിയോ നൽകാം. ഫോൺ: 0484-2421633.
date
- Log in to post comments