Skip to main content

സൗജന്യ സഹായ ഉപകരണ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ഇന്ന് (ഒക്ടോബർ 24)

പിറവം നഗരസഭയുടെ 2026- 27 വാർഷിക പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഭിന്നശേഷിസൗജന്യ സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് ഇന്ന് ( ഒക്ടോബർ 24 ).

നഗരസഭ പരിധിയിൽ വരുന്ന പ്രദേശ നിവാസികളിൽ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്കാണ് ക്യാമ്പ് പ്രധാനമായും സംഘടിപ്പിക്കുന്നത്.പിറവം നഗരസഭ മിനി സിവിൽ സ്റ്റേഷനിൽ രാവിലെ പത്ത് മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ ഓർത്തോപീഡിക് ഡോക്ടറുടെ സേവനമാണ് നൽകുന്നത്.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിർബന്ധമായും ആധാർ കാർഡ്, റേഷൻ കാർഡ്,മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് യുഡിഐഡി കാർഡ് എന്നിവയുടെ പകർപ്പുകൾ കൊണ്ടുവരണം.

മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പിറവം നഗരസഭ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ നിർവഹിക്കും. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷത വഹിക്കും.സ്ഥിരം സമിതി അധ്യക്ഷരായ അരുൺ കല്ലറയ്ക്കൽ, അഡ്വ.ഷിബു തോമസ്, ജെയ്സൺ പുളിക്കൽ, വത്സല വർഗീസ്, ജിൻസി രാജു,കൗൺസിലർമാരായ അഡ്വ. ജൂലി സാബു, ഉണ്ണി വല്ലയിൽ, സോഫിയ ഷാജു, ജോയി വാക്കനാൽ, ജോൺ കെ.ജോൺ, ലൂസി സണ്ണി,അരുൺ മാത്യു, രമ വിജയൻ, സിജി സുകുമാരൻ, രമ്യ ബിജോയി, ജിജി ജോജി, ക്രിസ്റ്റി ജോൺ, ജെസ്സി തോമസ്, റെജി ചുള്ളിക്കൽ, എം.കെ ശിവഗിരി, വി.ടി. പ്രതാപൻ, പി.എസ് ബിജുമോൻ, ഐ.ടി ആതിര, ഏലിയാമ്മ ജോമോൻ, എന്നിവർ പങ്കെടുക്കും.

date