Post Category
*ലാബ് ടെക്നീഷ്യന് തസ്തികയില്‍ താത്ക്കാലിക നിയമനം*
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന് (ഗ്രേഡ് II) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തും. സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടിവിജയിച്ചവര്ക്ക് ഒക്ടോബര്‍ 26 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 18 നും 52 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം.
date
- Log in to post comments