Skip to main content

*അസിസ്റ്റന്റ് സർജൻ നിയമനം*

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രോജക്ട് മുഖേന അസിസ്റ്റന്റ് സർജൻ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷനാണ് യോഗ്യത. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് പ്രത്യേക പരിഗണന. അപേക്ഷ, ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡിന്‍റെ പകർപ്പ് എന്നിവയുമായി ഒക്ടോബർ 28ന് രാവിലെ 11 ന് അഭിമുഖത്തിനെത്തണം. ഫോൺ: 9544933372, 04935 396562

date