ശിശുദിനാഘോഷം; ജില്ലയില്‍ വിപുലമായ പരിപാടികള്‍
ജില്ലയില്‍ വിപുലമായ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനം. വിദ്യാര്‍ത്ഥികളുടെയും ജനപ്രതിനികളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നനംബര്‍ 14 ന് രാവിലെ നഗരത്തില്‍ വര്‍ണ്ണശബളമായ ശിശുദിന റാലി നടത്തും. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങുന്ന ശിശുദിനറാലി മുന്‍സിപ്പല്‍ സ്‌കൂളിന് മുന്നില്‍ അവസാനിക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള എസ്.പി.സി, എന്‍.എസ്.എസ് യൂണിറ്റുകള്‍, സ്‌കൗട്ട്‌സ്, ഗൈഡ്സ്, റെഡ് ക്രോസ് തുടങ്ങിയവരും വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരക്കും.
ഇതിന് മുന്നോടിയായി ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കണ്ണൂര്‍ ടി.ടി.ഐയില്‍ ജില്ലയിലെ എല്‍.പി, യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ശിശുദിനാചരണത്തിന്റെ ഭാഗമായുള്ള പ്രസംഗമത്സരം നടക്കും. ഇതില്‍ നിന്നും വിജയികളായവരെയാണ് കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കുക. ശിശുദിനറാലി ഇവര്‍ നയിക്കും. നവംബര്‍ ഒന്നിന് എല്‍.പി, യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ഉപന്യാസ രചന മത്സരങ്ങള്‍ ടി.ടി.ഐ യില്‍ നടക്കും.
കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുമേശന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി യു.കെ.ശിവകുമാരി, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ടി.സുധീന്ദ്രന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ വിഷ്ണുജയന്‍, അശോകന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments