പത്രപ്രവർത്തക,പത്രപ്രവർത്തകേതര പെൻഷൻ; ലൈഫ് സർട്ടിഫിക്കറ്റ് നൽകണം
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ പരിധിയിൽ (കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ) പത്രപ്രവർത്തക, പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ വാങ്ങുന്നവർ നവംബർ 30നകം നിശ്ചിത മാതൃകയിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം.
നവംബറിലെ തീയതിയിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നവംബറിലെ തീയതിയിലുള്ള ജീവൻ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആണ് വകുപ്പിൽ നൽകേണ്ടത്.
മറ്റുള്ളവർ മുഖേന സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ പെൻഷണറുടെ ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു കൂടി നൽകണം.
കോട്ടയം ജില്ലയിലുള്ളവർ കളക്ടറേറ്റിലെ പി.ആർ.ഡി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ളവർ അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസുകളുമാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.
ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക വകുപ്പിന്റെ വെബ്സൈറ്റിൽ (www.prd.kerala.gov.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ (ഫോൺ 0481 2561030) ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലോ ബന്ധപ്പെടണം
ജീവൻ പ്രമാൺ പോർട്ടൽ - jeevanpramaan.gov.in
- Log in to post comments