Post Category
വിജിലൻസ് ബോധവൽക്കരണ വാരാചരണം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
ഒക്ടോബർ 26 മുതൽ നവംബർ 2 വരെ നീളുന്ന വിജിലൻസ് ബോധവൽക്കരണ വാരാചരണ പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഷാജി വി നായർ ഉദ്ഘാടനം ചെയ്തു.
ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് നൽകുന്നത് ഔദാര്യമല്ല, സേവനമാണെന്ന കാര്യം മറക്കരുതെന്ന് കളക്ടർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. അഴിമതി ആരോപണം ഭയന്ന് ഉദ്യോഗസ്ഥൻ ജോലി ഒന്നും ചെയ്യാതിരിക്കുക എന്നതും ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്.
വിജിലൻസ് ഡിവൈഎസ്പി സാജു വർഗീസ് അധ്യക്ഷത വഹിച്ചു. വിജിലൻസ് ഇൻസ്‌പെക്ടർ എ. നിസാമുദ്ധീൻ ക്ലാസെടുത്തു. സത്യനിഷ്ഠയിലൂടെ സമൃദ്ധിയിലേക്ക് എന്നതാണ് വാരാചരണത്തിന്റെ തീം.
എ.ഡി.എം സി പ്രേംജി, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments