Post Category
എം.എസ്.സി. നഴ്സിംഗ് കോഴ്സിൽ ഒഴിവുകൾ
എറണാകുളം ഗവ. നഴ്സിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തെ എം.എസ്.സി. നഴ്സിംഗ് കോഴ്സിൽ വിവിധ സ്പെഷാലിറ്റികളിലായി മൂന്ന് ഒഴിവുകൾ. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗിൽ രണ്ട് ഒഴിവുകളും മെന്റൽ ഹെൽത്ത് നഴ്സിംഗിൽ ഒരു ഒഴിവുമാണുള്ളത്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഒക്ടോബർ 30ന് രാവിലെ 11ന് ആവശ്യമായ എല്ലാ അസ്സൽ രേഖകളും കാൻഡിഡേറ്റ് ഡാറ്റാ ഷീറ്റും സഹിതം എറണാകുളം ഗവ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗിലെ രണ്ട് ഒഴിവുകളിൽ ഒന്ന് പട്ടികജാതി (എസ്.സി.) സംവരണ വിഭാഗത്തിനുള്ളതാണ്. ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ഹാജരാകാത്ത പക്ഷം പ്രസ്തുത ഒഴിവ് പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ പ്രകാരം പരിവർത്തനം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2411117 ഈ നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments