Skip to main content

വെള്ളില ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിട ശിലാസ്ഥാപനം നവംബര്‍ രണ്ടിന്

വെള്ളില ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം നവംബര്‍ രണ്ടിന് രാവിലെ ഒന്‍പതിന് വെള്ളില തച്ചോത്ത് സ്‌കൂള്‍ പടിക്ക് സമീപമുള്ള ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് നടക്കും. ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) ഫണ്ടില്‍ നിന്നും 55.5 ലക്ഷം രൂപയും എല്‍.എസ്.ജി.ഡി മുഖേന 3.92 ലക്ഷം രൂപയും അടക്കം ആകെ 59.42 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.   മഞ്ഞളാകുഴി അലി എം.എല്‍.എ. ശിലാസ്ഥാപനം നിര്‍വഹിക്കും. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി ഫാത്തിമ അധ്യക്ഷത വഹിക്കും.

date