Skip to main content

കാക്കനാട് സിവിൽ സ്റ്റേഷനിൽ നാളെ ഫയർ മോക്ഡ്രിൽ

ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ നാളെ ഒക്ടോബർ 30 രാവിലെ 11.30ന് ഫയർ മോക്ഡ്രിൽ സംഘടിപ്പിക്കും.

ആറുനിലകളിലായി പ്രവർത്തിക്കുന്ന കലക്ടറേറ്റ് സമുച്ചയത്തിൽ തീപിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ജീവനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും രക്ഷാപ്രവർത്തന സജ്ജീകരണങ്ങളും വിലയിരുത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഫയർഫോഴ്‌സ് സേനാംഗങ്ങൾക്കൊപ്പം സിവിൽ ഡിഫൻസ് വളന്റിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകും. കെട്ടിടത്തിന്റെ മുകൾനിലകളിൽനിന്നുള്ള റോപ്പ് റെസ്ക്യൂ, സ്ട്രെച്ചർ റെസ്ക്യൂ, അടിയന്തര വൈദ്യസഹായം, ഫസ്റ്റ് എയ്ഡ് തുടങ്ങിയ രക്ഷാപ്രവർത്തന രീതികൾ മോക്ഡ്രില്ലിന്റെ ഭാഗമായി പ്രദർശിപ്പിക്കും.
 

date