Post Category
മുൻ നിയമസഭാംഗങ്ങളുടെയും ജീവനക്കാരുടെയും സംഗമം നവംബർ ഒന്നിന്
കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കേരളനിയമസഭ മുൻ നിയമസഭാംഗങ്ങളുടെയും നിയമസഭാ ജീവനക്കാരുടെയും സംഗമം നവംബർ ഒന്നിന് സംഘടിപ്പിക്കും. രാവിലെ 10 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മുൻ സ്പീക്കർമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർമാർ, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയ മുൻ നിയമസഭാംഗം എം.ജെ. ജേക്കബ്, മുൻ നിയമസഭാ സെക്രട്ടറിമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കും.
പി.എൻ.എക്സ്. 4562/2026
date
- Log in to post comments