Skip to main content
കൂടാളിയിൽ ഹൈബ്രിഡ് പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം ചെയ്തു

കൂടാളിയിൽ ഹൈബ്രിഡ് പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം ചെയ്തു

 

കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷന്റെയും ആഭിമുഖ്യത്തിൽ കർഷകൻ ആർ. അനിൽകുമാർ  നടപ്പിലാക്കുന്ന ഹൈബ്രിഡ് പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ സജീവൻ നിർവ്വഹിച്ചു. 

ബങ്കണപ്പറമ്പ് വെച്ച് നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ദിപിൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ സുനന്ദ,
കൃഷി ഓഫീസർ പി കെ ശ്രവ്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി. രഘുവരൻ, പ്രാദേശിക കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date