ചെറിയമുണ്ടം ഗവ: ഐ.ടി.ഐയുടെ ബഹുനില കെട്ടിടം ഇന്ന് (ജനുവരി 19) വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കും
ചെറിയമുണ്ടം ഗവ: ഐ.ടി.ഐയില്‍ 4.77 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബഹുനില കെട്ടിടം തൊഴില്‍ നൈപുണ്യം, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കും. ഐ.ടി.ഐ പരിസരത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ വി.അബ്ദുറഹിമാന് എം.എല്‍.എ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാകും. താനൂര്‍ നിയോജക മണ്ഡലത്തില്‍ ചെറിയമുണ്ടത്തെ നരിയറക്കുന്നില്‍ അനുവദിച്ച 2.5 ഏക്കറിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2017 ജനുവരി 15ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഐ.ടി.ഐ കെട്ടിടത്തിന് ശിലയിട്ടത്. തുടര്‍ന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ വി അബ്ദുറഹ്മാന് എം.എല്‍.എ പ്രത്യേക താല്‍പ്പര്യമെടുത്ത് കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയായിരുന്നു.
- Log in to post comments