Skip to main content

ഇരുമ്പുഴി ജി.എം.യു.പി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന കമ്പ്യൂട്ടര്‍ പഠന പരിപോഷണ പദ്ധതിയായ 'ഡിജിറ്റല്‍ സ്‌ക്വയര്‍' ഇരുമ്പുഴി ജി.എം.യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സഹീര്‍ മച്ചിങ്ങല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് റഫീഖ് കലയത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി.പി. അഷ്റഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ലിറ്റില്‍ കൈറ്റ് അംഗങ്ങളും ഐ.ടി ലാബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

date