ഭരണഭാഷാ വാരാഘോഷം: ചെറുതോണിയില്‍ ജെന്‍സികളുടെ ഫ്ളാഷ്മോബ് അപ്രതീക്ഷിത അതിഥിയായി ജില്ലാകളക്ടര്‍
ഭരണഭാഷാ സന്ദേശം പൊതുജനങ്ങളിലെത്തിക്കാന്‍ ഇടുക്കിയിലെ ചെറുതോണിയില്‍ ജെന്‍സികളുടെ വക ഫ്‌ളാഷ് മോബ്. മലയാളഗാനങ്ങള്‍ കോര്‍ത്തിണക്കി കുട്ടികള്‍ നടത്തിയ ഫ്‌ളാഷ്‌മോബില്‍ അപ്രതീക്ഷിത അതിഥിയായി ഒടുവില്‍ ജില്ലാ കളക്ടര്‍ ഡോ .ദിനേശന്‍ ചെറുവാട്ട് കൂടി എത്തിയതോടെ നാട്ടുകാര്‍ക്കും കൗതുകം. ഒടുവില്‍ കളക്ടര്‍ തന്നെ മലയാളഭാഷയുടെ ശ്രേഷ്ഠതയെക്കുറിച്ചും ഭരണഭാഷയായി മലയാളം മാറിയതിനെക്കുറിച്ചും പ്രസംഗിച്ചു. മാതൃ ഭാഷയിലൂടെ ഒരു വ്യക്തി നേടുന്ന ഔന്നത്യം ജീവിതത്തിനുള്ള നിക്ഷേപമാണെന്നുള്ള ഉപദേശം കൂടി കുട്ടികള്‍ക്ക് നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ഇടുക്കി ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് ചെറുതോണിയില്‍ പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെ ജെന്‍സിവിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. എസ്. സതികുമാര്‍, എന്‍ജിനീയറിംഗ് കോളജിലെ എന്‍ എസ് എസ് വിഭാഗം കോ -ഓര്‍ഡിനേറ്റര്‍ ഫിലുമോന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments