Skip to main content

‘ശിഖ’ ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല നവംബർ 5ന്

കേരള സർക്കാർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോളിടെക്നിക്, ഐ.ടി.ഐ. വിദ്യാർഥിനികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന ആരോഗ്യ സുരക്ഷിതത്വ ശിൽപശാലയായ ‘ശിഖ’ (സേഫ്റ്റി, ഹെൽത്ത് ആൻഡ് ഇൻഡസ്ട്രിയൽ നോളജ് ഫോർ ഹെർ അഡ്വാൻസ്മെന്റ്) നവംബർ 5-ന് രാവിലെ 10 മണിക്ക് കളമശ്ശേരിയിൽ നടക്കും.

വനിതകളുടെ മുന്നേറ്റവും വ്യവസായ സുരക്ഷിതത്വവും ലക്ഷ്യമിട്ട് എച്ച്.എം.ടി. ജംഗ്ഷനിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് ഹാളിൽ നടത്തുന്ന പരിപാടി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധന, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിക്കും. തൃക്കാക്കര എം.എൽ.എ. ഉമ തോമസ് മുഖ്യപ്രഭാഷണം നടത്തും. കൊച്ചി എം.എൽ.എ. മുഹമ്മദ് ഷിയാസ് പരിശീലന പുസ്തകപ്രകാശനം നിർവഹിക്കും.

date