Post Category
ശുചിത്വ അസംബ്ലി സംഘടിപ്പിച്ചു
കോളയാട് ടൗണിനെ ബീക്കൺ ടൗണായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ടൗണിലും പരിസരങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരേ ബോധവത്കരണം നടത്തുന്നതിനായി കോളയാട് സെന്റ് കൊർണേലിയസ് എച്ച്.എസ്.എസിൽ ശുചിത്വ അസംബ്ലി സംഘടിപ്പിച്ചു.
കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ലാദൻ, സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഗിനീഷ് ബാബു എന്നിവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി ജയരാജൻ മാസ്റ്റർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
date
- Log in to post comments