മെഴുവേലി, നെടുമ്പ്രം സ്മാര്‍ട് വില്ലജ് ഓഫീസുകള്‍ മന്ത്രി എ പി അനില്‍കുമാര്‍ നാടിന് സമര്‍പ്പിച്ചു
കുറ്റൂര്‍ സ്മാര്‍ട്ട് വില്ലജ് ഓഫീസിന് തറക്കല്ലിട്ടു
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച മെഴുവേലി, നെടുമ്പ്രം സ്മാര്‍ട് വില്ലജ് ഓഫീസുകള്‍ റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഭൂമിയുടെ ന്യായവിലയില്‍ ചില സ്ഥലങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത് ഏകീകരിച്ച് പുനര്‍ നിര്‍ണയിക്കുന്ന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് മെഴുവേലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. 2010 ല്‍ ആണ് ഭൂമിയുടെ ന്യായവില അവസാനമായി നിശ്ചയിച്ചത്. അതിനുശേഷം ഓരോ മൂന്നു വര്‍ഷത്തിലും ന്യായവില വര്‍ദ്ധിക്കുകയും ചില സ്ഥലങ്ങളില്‍ മുന്‍പ് തീരുമാനിച്ചതിനേക്കാള്‍ 250 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആറന്മുള മണ്ഡലത്തിലെ ചില സ്ഥലങ്ങളില്‍ ഉണ്ടായ വര്‍ദ്ധനവ് അബിന്‍ വര്‍ക്കി എംഎല്‍എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ?ഈ പ്രശ്നത്തിന് പരിഹാരമായി 2010-ന് ശേഷമുള്ള ന്യായവില പുനര്‍നിര്‍ണ്ണയിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും
പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി സംബന്ധമായ കാര്യങ്ങള്‍ തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്ക് ഏറ്റവും ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എ നെജോമോന്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്, ബ്ലോക്ക് പഞ്ചായത്ത് അംഗം തഥാഗത്, മെഴുവേലി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ ബി ഹരികുമാര്‍, പഞ്ചായത്ത് അംഗങ്ങളായ കെ സി രാജഗോപാല്‍, സജി കുമാര്‍, എഡിഎം ആര് രാജലക്ഷ്മി, അടൂര്‍ ആര്‍ഡിഒ റ്റി ബിനുരാജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുമ്പ്രം സ്മാര്‍ട്ട് വില്ലജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ വര്‍ഗീസ് മാമന് എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീന്‍,
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികല ശ്രീകുമാര്‍, ആശ മോഹന്‍, തിരുവല്ല സബ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുറ്റൂര്‍ വില്ലേജ് ഓഫീസിന്റെ തറക്കല്ലിടീലും മന്ത്രി നിര്‍വഹിച്ചു. വര്‍ഗീസ് മാമന് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമന് കൊണ്ടൂര്‍, തിരുവല്ല സബ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments